

കൊച്ചി: യുക്രൈനിലേക്ക് റഷ്യ നടത്തുന്ന ആക്രമണം സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നു. അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 38,160 രൂപയാണ് കേരളത്തിലെ ജ്വല്ലറികളില്‍ വ്യാഴാഴ്ച സ്വര്‍ണം ഒരു പവന് രേഖപ്പെടുത്തിയത്.

പവന് 800 രൂപയുടെ വര്‍ധനവാണുണ്ടായത്. മുപ്പത്തി അയ്യായിരത്തില്‍ നിന്നിരുന്ന സ്വര്‍ണ വിലയില്‍ ഫെബ്രുവരി മാസം മധ്യത്തോടെയാണ് വലിയ മാറ്റങ്ങളുണ്ടായത്. യുക്രൈന്- റഷ്യ സംഘര്‍ഷം വിപണിയുടെ ചാഞ്ചാട്ടത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്.

ഫെബ്രുവരി ഒന്നിന് 36,088 ആയിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഫെബ്രുവരി പകുതിയോടെ ഇത് വര്‍ധിച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് സൂചന. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നുണ്ട്. ഇതും വില ഉയരാനുള്ള പ്രധാനകാരണമാണ്.

