കോണ്‍ഗ്രസ് പുനഃസംഘടന: അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് കെ മുരളീധരന്‍

Web Desk
1 Min Read

കോഴിക്കോട്: കോണ്‍ഗ്രസ് പുന:സംഘടനയില്‍ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്കമാന്‍ഡ് ആണെന്ന് കെ മുരളീധരന്‍ എം പി. പുന:സംഘടനയില്‍ പരാതി ഉള്ളവര്‍ ഉണ്ടാകും. അവര്‍ക്ക് പരാതി പറയാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് എം പിമാര്‍ പരാതിക്കത്ത് ഹൈക്കമാന്‍ഡിന് നല്‍കിയോ എന്ന് തനിക്ക് അറിയില്ല.

city exchange

പുന:സംഘടന നിര്‍ത്തിവച്ചപ്പോള്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയില്‍ ചുരുക്കം ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയും ആയി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചു.

വിദ്യാഭ്യാസ മേഖല മുഴുവന്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളനത്തിന് ശേഷം കേരളത്തില്‍ വലിയൊരു സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരുവശത്ത് വ്യവസായ സൗഹൃദമാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, ഉള്ള വ്യവസായമൊക്കെ പൂട്ടിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!