പുറത്താക്കിയെന്ന അറിയിപ്പ് മുഖവിലക്കെടുക്കാതെ തള്ളുന്നു: പ്രൊഫ. എ പി അബ്ദുല്‍ വഹാബ്

Web Desk
1 Min Read

കോഴിക്കോട്: ദേശീയ നേതൃത്വം എന്ന വ്യാജേന തന്നെയും സഹപ്രവര്‍ത്തകരെയും ഐ എന്‍ എല്ലില്‍ നിന്നും പുറത്താക്കിയെന്ന അറിയിപ്പ് കാണാനിടയായെന്നും അത് മുഖവിലക്കെടുക്കാതെ തള്ളിക്കളയുന്നുവെന്നും
ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പ്രതികരിച്ചു.

city exchange

എന്നാല്‍ ഇതിന് നേതൃത്വം നല്‍കിയത് ഇടതുപക്ഷ മുന്നണിയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവത്തോടെ കാണുന്നു. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നേണ്ട മന്ത്രി ഇത്തരം വ്യാജ ലെറ്റര്‍ പാഡ് വാര്‍ത്തകള്‍ സൃഷ്ടിച്ച് സമയം പാഴാക്കുന്നതിനോട് വിയോജിപ്പുണ്ട്. അനാവശ്യ പ്രകോപനമുണ്ടാക്കി പാര്‍ട്ടിക്കും ഇടlgപക്ഷ മുന്നണിക്കും പേരുദോഷമുണ്ടാക്കാനുള്ള ഗൂഢോദ്ദേശവും ഇതിന്റെ പിന്നിലുണ്ട്.

ഭിന്നത പരിഹരിക്കാനുള്ള എല്‍ ഡി എഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെയാണ് ഇവര്‍ പരിഹാസ്യമാക്കിയിരിക്കുന്നത്.
സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഉചിതമായ നടപടി കള്‍ കൈക്കൊള്ളുമെന്നും വഹാബ് അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!