മാര്‍ക്ക് ദാനം അവസാനിപ്പിക്കുന്ന കോടതി വിധിയില്‍ പരക്കെ ആഹ്ലാദം

Web Desk
1 Min Read

വര്‍ഷങ്ങളോളമായി മാര്‍ക്കു ദാനം നല്‍കി വിദ്യാര്‍ഥികളുടെ സര്‍ഗ്ഗ മനസ്സുകളെ പിടിച്ചു കെട്ടുന്ന നടപടി അവസാനിപ്പിക്കുന്നതിന് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് രക്ഷിതാക്കള്‍ക്കിടയിലും മാതാപിതാക്കള്‍ക്കിടയിലും ഏറെ ആഹ്ലാദവും ഉണര്‍വ്വും പരന്നു.

city exchange

മാര്‍ക്ക് ദാനമെന്ന അശാസ്ത്രീയമായ വിഷം കുത്തിവെച്ച് രക്ഷിതാക്കളെ ഉന്മത്തരാക്കി കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന പ്രവണതയാണ് കോടതി ഇടപെടലോടെ അന്ത്യം കുറിച്ചത്.
കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൂര്‍ണ്ണമായി മാര്‍ക്ക് ദാനം അവസാനിപ്പിക്കാന്‍ ഉത്തരവ് നല്‍കിയതോടെ സി ബി എസ് ഇ വിദ്യാര്‍ഥികളോടുള്ള മാര്‍ക്ക് വിവേചനം അവസാനിച്ചിരിക്കയാണ്.

സി ബി എസ് ഇയിലൂടെ പഠിച്ചു വളര്‍ന്ന വിദ്യാര്‍ഥികള്‍ മാര്‍ക്കു ദാനത്തിന്റെ ഊഷ്മളതയില്‍ ഒപ്പം ഇരുന്ന് വിദ്യ നേടുന്നത് അപകര്‍ഷതാ ബോധത്തോടെ കാണേണ്ടി വരുന്ന അവസ്ഥ.

- Advertisement -
Ad image

കേരളത്തിലെ മുഴുവന്‍ മാതാപിതാക്കളും ഈ വിധിയുടെ പ്രസക്തിയും പരിണിത ഫലങ്ങളും മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യവും കൂടിയാണ്. കേരള സി ബി എസ് ഇ സ്‌ക്കൂള്‍ മാനേജ്‌മെന്റ്് അസോസിയേഷന്‍ എല്ലാ ജില്ലാകളിലെയും മാനേജര്‍, പ്രിന്‍സിപ്പാള്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരും സംയുക്ത യോഗം വിളിച്ചു ചേര്‍ത്ത് കൊഴിഞ്ഞു പോക്ക് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍ക്ക് സമാരംഭം കുറിക്കുകയാണ്.

സീനിയര്‍ സെക്കണ്ടറി തലത്തില്‍ പരമാവധി വിദ്യാര്‍ഥികളെ നിലനിര്‍ത്താനും മറ്റു ക്ലാസുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനും പ്രവേശനം വര്‍ധിപ്പിച്ചും സി ബി എസ് ഇ മേഖല സംരക്ഷിക്കാനുള്ള കര്‍മ്മ പദ്ധതിയില്‍ ഭാഗഭാക്കാവണമെന്നു കേരള സി ബി എസ് ഇ സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി പി എസ് രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!