ഐ സി എഫ് ഖസീം സെന്‍ട്രല്‍ കൗണ്‍സില്‍ സമാപിച്ചു

Web Desk
1 Min Read

ബുറൈദ: ഐ സി എഫ് പ്രവാസത്തിന്റെ അഭയം എന്ന ശീര്‍ഷകത്തില്‍ ഖസീം സെന്‍ട്രല്‍ കൗണ്‍സില്‍ നടന്നു. ഹംസ മുസ്ലിയാര്‍ കരുവാരകുണ്ട് പ്രസിഡന്റും ശറഫുദ്ദീന്‍ വാണിയമ്പലം സെക്രട്ടറിയും റിയാസ് പാണ്ടിക്കാട് ഫിനാന്‍സ് സെക്രട്ടറിയുമായി കൗണ്‍സിലില്‍ തെരെഞ്ഞെടുക്കപ്പെട്ടു.

city exchange

രണ്ട് മാസക്കാലമായി ജി സി സി തലത്തില്‍ നടന്നുവരുന്ന അംഗത്വ കാമ്പയിനിന് സമാപ്തി കുറിച്ചുകൊണ്ട് യൂണിറ്റ്, സെക്ടര്‍ കമ്മിറ്റികള്‍ നിലവില്‍ വന്നതിന്ന് ശേഷമാണ് സെന്‍ട്രല്‍ കൗണ്‍സിലില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചത്. പുന:സംഘടന നടപടികള്‍ക്ക് ഐ സി എഫ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം നേതൃത്വം നല്‍കി. കോവിഡ് പ്രതിസന്ധിയില്‍ ഉള്‍പ്പെടെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐ സി എഫ് പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമാവേണ്ടത്തിന്റ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഐ സി എഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഹുസൈന്‍ അലി കടലുണ്ടി, നാഷണല്‍ സര്‍വിസ് പ്രസിഡന്റ് അബു സ്വാലിഹ് മുസ്ലിയാര്‍, ഉനൈസ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗം ഫാക്കല്‍റ്റി സയ്യിദ് അഹമ്മദ് കബീര്‍ ജമലുല്ലൈലി തുടങ്ങിയവര്‍ പങ്കെടുത്തു. കൗണ്‍സിലില്‍ ശറഫുദ്ധീന്‍ വാണിയമ്പലം സ്വാഗതവും അബു നവാസ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!