‘ക്യാന്‍ ഐ സേ ചിയേഴ്‌സ്’ പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: എം കെ കൃഷ്ണപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ക്യാന്‍ ഐ സേ ചിയേര്‍സ് ചിത്രീകരണം പൂര്‍ത്തിയായി. കെയ്‌റോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ കൃഷ്ണപ്രസാദ് ടി ആര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ സിയാദ് പൂക്കുഞ്ഞാണ്.

city exchange

ആര്‍ക്കിടെക്റ്റായ സിദ്ധാര്‍ഥന്റെ മദ്യപാന ശീലങ്ങള്‍ അയാളുടെ വ്യക്തി ജീവിതത്തേയും കുടുംബ ജീവിതത്തേയും എങ്ങനെ ബാധിക്കുന്നുവെന്നും കാലങ്ങളായുള്ള അയാളുടെ ആ ശീലങ്ങളെ മറികടക്കുവാനുള്ള സിദ്ധാര്‍ഥന്റെ ശ്രമങ്ങളെക്കുറിച്ചും വ്യത്യസ്തമായ അവതരണത്തിലൂടെ ഈ ചിത്രത്തില്‍ പറയുന്നു.

ഋഷി, ബാബു ജോസ്, ധനില്‍, സജേഷ് മാഞ്ഞാലി, ജോബി കൊടകര, സുരേഷ് മാഞ്ഞാലി, രാജീവ്, ബെന്‍സി, അജിത് പണിക്കശ്ശേരി, സണ്ണി, അഗ്ര, ദക്ഷ പാര്‍വതി, ശ്രുതി എന്നിവരാണ് പ്രധാന താരങ്ങള്‍.

- Advertisement -
Ad image

ഛായാഗ്രഹണം: മിഥുന്‍ ദ്രോണ. പശ്ചാത്തലസംഗീതം, എഡിറ്റിംഗ്: ക്രിസ്റ്റി ഫ്രാന്‍സിസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജേഷ് മാഞ്ഞാലി. മേക്കപ്പ്: മനോജ് അങ്കമാലി. പി ആര്‍ ഒ: റഹിം പനവൂര്‍, കലാസംവിധാനം: റിഷാദ് ഹൈദ്രോസ്, സഹസംവിധാനം: ആഗുല്‍, ഗ്രാംഷി. അസിസ്റ്റന്റ് ക്യാമറാമാന്‍: മനു കായംകുളം, കളറിസ്റ്റ്: എബിന്‍ ഫിലിപ്പ്‌. ഡിസൈന്‍: ബെന്‍സി എം സണ്ണി.

Share This Article
Leave a Comment
error: Content is protected !!