ഹിജാബ് കോടതി വിധി; കര്‍ണാടകയില്‍ ഇന്ന് മുസ്‌ലിം സംഘടനകളുടെ ബന്ദ്

Web Desk
1 Min Read

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മുസ്‌ലിം സംഘടനകളുടെ ബന്ദ്. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ബന്ദ് പ്രഖ്യാപിച്ചത്.

city exchange

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദിന്് ആഹ്വാനം ചെയ്തത്. ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ണാടകയിലെ പത്ത് മുസ്‌ലിം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദ് പറഞ്ഞു. ബന്ദിന്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -
Ad image

ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബുധനാഴ്ച ക്ലാസുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ചിക്കമംഗളൂരു, ഹാസ്സന്‍, റെയ്ച്ചൂര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉണ്ടായത്.

Share This Article
Leave a Comment
error: Content is protected !!