

ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം മെയ് ഏഴു വരെ നീട്ടി. നേരത്തേ ഏപ്രില്‍ 10ന് വില്ലേജ് അടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ റമദാനിലും പെരുന്നാള്‍ അവധി ദിനങ്ങളിലും സന്ദര്‍ശകര്‍ക്ക് ഗ്ലോബല്‍ വില്ലേജിലെത്താം.

സാധാരണ ആറു മാസമാണ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും വില്ലേജിന്റെ പ്രവര്‍ത്തനം നീട്ടിയിരുന്നു. എന്നാല്‍ റമദാനില്‍ 10 ദിവസം മാത്രമാണ് കഴിഞ്ഞ സീസണില്‍ പ്രവര്‍ത്തി ച്ചത്. ഇത്തവണ റമദാനില്‍ പൂര്‍ണമായും തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റമദാനില്‍ പ്രവര്‍ത്തന സമയവും നീട്ടുമെന്നാണ് കരുതുന്നത്. നോമ്പ് തുറന്ന് ഇടയത്താഴം കഴിച്ച് വില്ലേജില്‍ നിന്ന് മടങ്ങാവുന്ന രീതിയില്‍ സമയം ക്രമീകരിക്കാന്‍ സാധ്യതയുണ്ട്. പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.
