

തൃക്കരിപ്പൂര്‍: ഗവണ്‍മെന്റ്് ഹൈസ്‌കൂള്‍ അങ്കണത്തില്‍ സ്പിരിറ്റ് 22 ആക്മി ഗോള്‍ഡന്‍ ജൂബിലിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ ഫുട്ബാള്‍ താരം യു ഷറഫലി നിര്‍വ്വഹിച്ചു. മുന്‍ കേരള പോലിസ് താരം കുരികേശ് മാത്യു, മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ജോബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ വി വി, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം പി വി, പോലിസ് ഓഫീസര്‍ ശ്രീയേഷ്, ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ വീരമണി എന്നിവര്‍ പ്രസംഗിച്ചു.
ചെയര്‍മാന്‍ എം ടി പി മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ സി ഷൗക്കത്തലി, റാഷിദ് ടി എം സംസാരിച്ചു. മുന്‍കാല കളിക്കാരെ ആദരിച്ചു
