കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതിനെതിരെ മാമലയില്‍ പ്രതിഷേധം

Web Desk
1 Min Read

തിരുവാങ്കുളം: മാമല പ്രദേശത്ത് കെ റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നേരെ ജനങ്ങള്‍ പ്രതിഷേധിച്ചു. വനിതകള്‍ ഉള്‍പ്പെടെ കല്ലിടലിനെതിരെ പ്രതിഷേധം ഉയര്‍ത്തി.

city exchange

കോണ്‍ഗ്രസ്, എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി പ്രവര്‍ത്തകരും മറ്റു സാമൂഹ്യ സംഘടനയാ പ്രവര്‍ത്തകരും സമരസമിതി നേതാക്കളും പ്രവര്‍ത്തകരും വീട്ടുടമസ്ഥരോടൊപ്പം ചേര്‍ന്നു. പഞ്ചായത്ത് വാര്‍ഡ് അംഗം അഡ്വ. ബിജു വി ജോണ്‍, സമരസമിതി ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ്, എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗം എം കെ ഉഷ, സി കെ രാജേന്ദ്രന്‍, സമരസമിതി നേതാക്കളായ ഹരികുമാര്‍ കെ എസ് ഷിബു പീറ്റര്‍, ലാലു മത്തായി, സി എന്‍ മുകുന്ദന്‍, ബെന്നി മാമല, ആന്റണി മോഹന്‍, ഷൈല കെ കെ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വിജു പാലാലില്‍, അഡ്വ. പി ആര്‍ മുരളീധരന്‍, ബിജു മുണ്ടക്കല്‍, ലിസി അലക്‌സ്, ലിജോ മാളിയേക്കല്‍ രാജേഷ് കണ്ടേത്തുപാറ, ജോഷി സേവ്യര്‍, ഡോണ്‍ എബ്രഹാം, എബിന്‍ വര്‍ഗീസ് ,ജിബു ജേക്കബ്, തോമസ് മലയില്‍, ബെന്നി പെരുമ്പനാനി, ഇസായി പുലയത്ത്, ആന്റണി മോഹന്‍, ജോണ്‍സണ്‍ മങ്ങാട്ട്, സോജന്‍, ഷാജി ഞാളിയത്ത്, മനോജ് മാളിയേക്കല്‍, വര്‍ഗീസ് പീറ്റര്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!