ഇന്ത്യന്‍ വംശജന്‍ ഡോ. ആശിഷ് ഝാ ജോ ബൈഡന്റെ കോവിഡ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍

Web Desk
1 Min Read

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. ആശിഷ് ഝാ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍. അദ്ദേഹം അടുത്ത മാസം ചുമതലയേല്‍ക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

city exchange

നിലവെല്‍ ബൈഡന്റെ കൊവിഡ് കോര്‍ഡിനേറ്ററായ ജെഫ് സെയ്ന്റ്സ്സിന് പകരമായാണ് ഡോ.ആശിഷ് ഝായെ നിയമിക്കുന്നത്. ജെഫ് സെയ്ന്റ്സ് അടുത്ത മാസം അഡ്മിനിസ്ട്രേഷന്‍ ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

അമേരിക്കയിലെ പൊതുജനാരോഗ്യ വിദഗ്ധരില്‍ പ്രമുഖനായ വ്യക്തിയാണ് ഡോ ആശിഷ് ഝായെന്നും അദ്ദേഹത്തിന്റെ അറിവും പൊതുസമൂഹത്തിലെ ഇടപെടലും അദ്ദേഹത്തെ അറിയപ്പെടുന്ന വ്യക്തിയാക്കി മാറ്റിയെന്നും നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ അറിയിച്ചു.

- Advertisement -
Ad image

ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഡീന്‍ ആയ ഡോ. ആശിഷ് ഝാ ദ ഹിന്ദുവിന്റെ കമന്റേറ്ററാണ്. പകര്‍ച്ചവ്യാധി ആരംഭിച്ച സമയം മുതല്‍ ഇന്ത്യന്‍ ടെലിവിഷനില്‍ ഒന്നിലധികം തവണ അദ്ദേഹം വിദഗ്ദ അഭിപ്രായങ്ങള്‍ പങ്കുവെക്കുവാനായി എത്തിയിട്ടുണ്ട്. 2014-ല്‍ പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച രോഗത്തെ നേരിടാനുള്ള ഒരു കമ്മീഷനിന്റെ സഹ അധ്യക്ഷനായിരുന്നു അദ്ദേഹം.

Share This Article
Leave a Comment
error: Content is protected !!