കൊച്ചി മെട്രോ പില്ലര്‍ അടിത്തറ ബലപ്പെടുത്തല്‍ അടുത്ത ആഴ്ച തുടങ്ങും

Web Desk
0 Min Read

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും. അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡി എം ആര്‍ സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ എം ആര്‍ എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്.

city exchange

എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്തന്നെ ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുക.

Share This Article
Leave a Comment
error: Content is protected !!