

കൊച്ചി: കൊച്ചി മെട്രോ റയില്‍ നിര്‍മാണത്തിലെ അപാകതകള്‍ വിജിലന്‍സ് അന്വേഷിക്കുക, നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്
നിര്‍മാണത്തിലെ അപാകത മൂലം ചെരിഞ്ഞ പത്തടിപ്പാലം മെട്രോ പില്ലര്‍ 347നു മുന്‍പില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുല്‍ മജീദ് സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ, സംസ്ഥാന കമ്മിറ്റിയംഗം എം പി അബ്ദുല്‍ ഖാദര്‍, ജില്ലാ ട്രഷറര്‍ എന്‍ കെ നാസര്‍, വൈസ് പ്രസിഡണ്ട് പി കെ ജലീല്‍, എം പി അഷറഫ് മൂപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ എന്‍ വി സി അഹമദ്, കെ എച്ച് മുഹമ്മദ് കുഞ്ഞ്, എം യു ഇബ്രാഹിം, പി എ മമ്മു, ഇ എം അബ്ദുല്‍ സലാം, പി എ അഹമദ് കബീര്‍, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി എസ് അബൂബക്കര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി കെ ബീരാന്‍, ലീഗ് മണ്ഡലം ഭാരവാഹികളായ വി കെ അബ്ദുല്‍ അസീസ്, എം കെ എ ലത്തീഫ്, പി എ താഹിര്‍, കെ എ റഫീഖ്, കെ എം അബ്ദുല്‍ കരീം, പി എം എ ലത്തീഫ്, അസ്‌കര്‍ മുട്ടം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പി എ സലീം, സീനിയര്‍ വൈസ് പ്രസിഡണ്ട് കെ പി സുബൈര്‍, സലീം കാരുവള്ളി, സിയാദ് ചിറ്റേത്തുകര, എം എസ് എഫ് ഭാരവാഹികളായ കെ എസ് ബാദുഷ, പി എം നവാസ്, അനസ് ഹംസ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

