എക്സ്‌പോ 2020 ദുബായിലെ മികച്ച പവലിയന്‍ അവാര്‍ഡ് സൗദി അറേബ്യയ്ക്ക്

Web Desk
1 Min Read

ദുബൈ: എക്സ്‌പോ 2020 ദുബായിലെ മികച്ച പവലിയന്‍ അവാര്‍ഡ് നേടി സൗദി അറേബ്യ. മികച്ച പവലിയാനുള്ള അവാര്‍ഡിന് പുറമെ രണ്ടു ഓണററി അവാര്‍ഡും സൗദി അറേബ്യ കരസ്ഥമാക്കിയിട്ടുണ്ട്. എക്സിബിറ്റര്‍ മാസികയാണ് വിജയിയെ തിരഞ്ഞെടുത്തത്.

city exchange

വലിയ സ്യൂട്ടുകളുടെ വിഭാഗത്തില്‍ ‘എക്സ്‌പോ 2020 ദുബായ്’ലെ മികച്ച പവലിയനുള്ള അവാര്‍ഡും മികച്ച എക്സ്റ്റീരിയര്‍ ഡിസൈന്‍ വിഭാഗത്തില്‍ ഓണററി അവാര്‍ഡും മികച്ച ഡിസ്‌പ്ലേ വിഭാഗത്തില്‍ ഓണററി അവാര്‍ഡും ആണ് സൗദി പവലിയന്‍ നേടിയത്.

യു എസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (യു എസ് ജി ബി സി)ന്റെ അഫഫഖ-ല്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് സൗദി പവലിയന്‍ നേടിയെടുത്തു. കൂടാതെ മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും വലിയ ഇന്ററാക്ടീവ് ലൈറ്റ് ഫ്ളോര്‍, 32 മീറ്റര്‍ നീളമുള്ള ഏറ്റവും നീളമേറിയ ഇന്ററാക്ടീവ് വാട്ടര്‍ കര്‍ട്ടന്‍, ഏറ്റവും വലിയ ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്‌ക്രീന്‍ മിറര്‍ എന്നീ അടിസ്ഥാനത്തില്‍ ആണ് അവാര്‍ഡുകള്‍ നേടിയിരിക്കുന്നത്. ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്‌ക്രീന്‍ മീറ്ററിന്റെ വിസ്തീര്‍ണ്ണം 1240 ചതുരശ്ര മീറ്ററില്‍ കൂടുതലാണ്.

- Advertisement -
Ad image

എക്സ്‌പോ വേള്‍ഡ് ഫെയറുകളുടെ പ്രധാന വിധി കര്‍ത്താക്കളായ എക്സിബിറ്റര്‍ മാഗസിന്‍ 30 വര്‍ഷത്തിലേറെയായി മത്സരം സംഘടിപ്പിച്ചുവരുന്നുണ്ട്. ഡിസൈന്‍, മാര്‍ക്കറ്റിംഗ്, ഇവന്റ് വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു അന്താരാഷ്ട്ര സമിതിയുടെ വിലയിരുത്തലില്‍ സൗദിയുടെ പവലിയന്‍ ആണ് ഏറ്റവും മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത എക്‌സിബിഷന്‍.

Share This Article
Leave a Comment
error: Content is protected !!