മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രം അനിവാര്യഘടകമെന്ന് സമസ്ത

Web Desk
1 Min Read

കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം അനിവാര്യ ഘടകമാണെന്നും വിശുദ്ധ ഖുര്‍ആനും നബിചര്യയും അത് സ്ഥിരീകരിക്കുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ വ്യക്തമാക്കി.
സത്രീകള്‍ക്ക് ഹിജാബ് (ശിരോ വസ്ത്രം) അനിവാര്യമല്ലെന്ന കര്‍ണ്ണാടക ഹൈക്കോടതി വിധി വേദനാജനകമാണ്.

city exchange

ഇസ്ലാംമത അനുഷ്ഠാനങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാറും കോടതികളും തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ മത നിയമത്തെകുറിച്ച് സൂക്ഷ്മമായ പഠനം നടത്തണമെന്നും മുശാവറ അഭിപ്രായപ്പെട്ടു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ മുശാവറ തീരുമാനിച്ചു.

ഒഴിവുവന്ന മുശാവറ വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമ്പോള്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, പി വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര, പി ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, എം അബ്ദുറഹ്മാന്‍ ബാവ മുസ്ലിയാര്‍ കോടമ്പുഴ, ടി കെ അബ്ദുല്ല മുസ്ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി പന്നൂര്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, മുഖ്താര്‍ ഹസ്‌റത്ത് പാലക്കാട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, ഐ എം കെ ഫൈസി, എം വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പരിയാരം, പി എസ് കെ മൊയ്തു ബാഖവി മാടവന, പി അലവി സഖാഫി കൊളത്തൂര്‍, എം അബ്ദുറഹ്മാന്‍ സഖാഫി തിരുവനന്തപുരം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!