

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പാസേജ് ടു ഇന്ത്യയ്ക്ക് തുടക്കമായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിംഗ്ല പാസേജ് ടു ഇന്ത്യ ഉദ്ഘാടനം ചെയ്തു.


ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്, എ പി മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു.


ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് പാസേജ് ടു ഇന്ത്യയില്‍ പങ്കെടുക്കാന്‍ മിയ പാര്‍ക്കിലെത്തിയത്. ഇന്ത്യന്‍ സിനിമകളിലെ പ്രശസ്തമായ ഗാനങ്ങള്‍ ആലപിച്ച സംഗീത വിരുന്നോടെയാണ് പാസേജ് ടു ഇന്ത്യയുടെ ഉദ്ഘാടന സായാഹ്നത്തിന് തുടക്കമിട്ടത്.

ഖത്തര്‍ സാംസ്ക്കാരിക മന്ത്രാലയം, ഇന്ത്യന്‍ എംബസി, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഐ സി സി പാസേജ് ടു ഇന്ത്യ സംഘടിപ്പിക്കുന്നത്.




