അലൈന്‍മെന്റില്‍ മാറ്റം വരുത്തി വീടും സ്ഥലവും സംരക്ഷിക്കണമെന്ന് എം എല്‍ എമാര്‍

Web Desk
1 Min Read

കാലടി: നിര്‍ദ്ദിഷ്ട അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് കടന്നു പോകുന്ന കാലടി, കാഞ്ഞൂര്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലയിലെ നാനൂറോളം വീടുകള്‍ ഒഴിയേണ്ടി വരുന്നത് പ്രദേശവാസികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവര്‍ പൊതുമരാമത്ത് മന്ത്രിക്ക് കത്തെഴുതി.

city exchange

നിലവിലെ അലൈന്‍മെന്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ 80 ശതമാനം വീടുകളും സ്ഥലങ്ങളും ഈ പദ്ധതിയില്‍ നിന്നൊഴിവാക്കുവാന്‍ സാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 31ന് മുന്‍പ് 3എ നോട്ടിഫിക്കേഷന്‍ ഇറങ്ങുന്നതിനു മുന്‍പ് ഈ വിഷയത്തില്‍ വ്യക്തിപരമായി ഇടപെട്ട് അലൈന്‍മെന്റില്‍ മാറ്റം വരുത്തി പ്രദേശവാസികളെ സഹായിക്കണമെന്ന് എം എല്‍ എമാര്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!