ഖത്തര്‍ ലോകകപ്പില്‍ അര്‍ഹത നേടി സൗദി

Web Desk
1 Min Read

റിയാദ്: ഫിഫ ലോകകപ്പ് 2022ല്‍ കളിക്കാന്‍ സൗദി അറേബ്യ യോഗ്യത നേടി. തുടര്‍ച്ചയായി രണ്ടാം തവണയും ആകെ ആറാം തവണയുമാണ് സൗദി അറേബ്യ ലോകകപ്പ് ഫുട്ബാളിലേക്ക് യോഗ്യരാവുന്നത്.

city exchange

ആസ്‌ത്രേലിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ പരാജയപ്പെടുത്തിയതോടെയാണ് സൗദിക്ക് ടിക്കറ്റുറച്ചത്. ജപ്പാനും ലോകകപ്പിലേക്കുള്ള ബര്‍ത്ത് ഉറപ്പിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് ജപ്പാന്‍ ലോകകപ്പിലേക്കെത്തുന്നത്.

മിനാമോട്ടോയാണ് ജപ്പാനു വേണ്ടി രണ്ടു ഗോളുകളും നേടിയത്. 89-ാം മിനുട്ടിലായിരുന്നു ഗോളുകള്‍.
ചൈനക്കെതിരെ സൗദി അറേബ്യയുടെ മത്സരം ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു. ഇതോടെ ജപ്പാന് 21, സൗദി അറേബ്യയ്ക്ക് 19, ആസ്‌ത്രേലിയ 15 എന്നിങ്ങനെയാണ് പോയിന്റ് നില.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!