

ദോഹ: ഖത്തര്‍ 2022 ലോകകപ്പിന് പിന്തുണയുമായി ഖത്തര്‍ ഇന്‍കാസ് കമ്മിറ്റി നടത്തിയ പത്മശ്രീ അഡ്വ. സി കെ മേനോന്‍ മെമ്മോറിയല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അസീസ് പുറായിലിന്റെ നേതൃത്തത്തില്‍ ഇറങ്ങിയ ഇന്‍കാസ് കോഴിക്കോട് ടീം ശക്തരായ തൃശൂര്‍ ടീമിനെ പരാജപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടു.


നിശ്ചിത സമയത്തില്‍ ഓരോ ഗോളുകള്‍ വീതം അടിച്ചു സമനിലയിലെത്തിയ കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ കോഴിക്കോട് വിജയികളാവുകയായിരുന്നു. ജില്ലാ നേതാക്കളായ അഷ്റഫ് വടകര, അബ്ബാസ് സി വി, ഹരീഷ് കൂടാതെ മറ്റു സഹ ഭാരവാഹികളും മത്സരം വീക്ഷിക്കാനെത്തിയിരുന്നു.
