

ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ ഇനിയുമൊന്ന് വീടിനു വെളിയില്‍ മണി മുഴക്കിയും ഡ്രമ്മടിച്ചും പ്രത്യക്ഷപ്പെടണം. കോവിഡ് വ്യാപന കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാന്‍ പാത്രം മുട്ടാന്‍ പറഞ്ഞ ബി ജെ പിയുടെ ഇന്ധന വിലവര്‍ധനവിലുള്ള കോണ്‍ഗ്രസ് പ്രതിഷേധമാണ് പുതിയ ഡ്രമ്മടി.

മാര്‍ച്ച് 31 ന് എല്ലാവരും വീടിന് പുറത്തിറങ്ങി പൊതു സ്ഥലത്തെത്തി മണിമുഴക്കാനും
ഡ്രമ്മടിക്കാനുമാണ് കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്യാസ്, പെട്രോള്‍ എന്നിവയുടെ അനിയന്ത്രിതമായ വില വര്‍ധനവിനെതിരെ മുഖം തിരിച്ച് നില്‍ക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് മാര്‍ച്ച് 31 ന് രാവിലെ 11 മണിക്ക് ആളുകള്‍ അവരുടെ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാല ചാര്‍ത്തിയും ഡ്രമ്മടിച്ചും മണിമുഴക്കിയും പ്രതിഷേധിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.
2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ വര്‍ധനവാണിത്. മാര്‍ച്ച് 22 മുതല്‍ മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2.40 രൂപയാണ് കൂട്ടിയത്. നിരക്ക് പരിഷ്‌ക്കരണത്തിലെ 137 ദിവസത്തെ റെക്കോര്‍ഡ് മാര്‍ച്ച് 22ന് അവസാനിച്ചിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്.

