

കൊച്ചി: അധ്യാപനം മഹത്തായ ദൗത്യമാണെന്നും ജനപഥങ്ങളെ വേദവാക്യങ്ങളിലൂടെ സംസ്കരിക്കുകയും ഉയര്‍ത്തുകയും ചെയ്ത ദൈവദൂതന്മാരുടെ അതേ ദൗത്യം തന്നെയാണ് അധ്യാപകര്‍ എന്നും ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതോപാധി എന്നതിലുപരി സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന വലിയ ത്യാഗമാണ് അധ്യാപകര്‍ ചെയ്യുന്നത്. ആ ദൗത്യ നിര്‍വഹണത്തിലെ കണ്ണികളാണ് യാത്രയയക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ എന്‍ എ സലിം ഫാറൂഖി വിരമിക്കുന്ന അധ്യാപകര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.
വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അധ്യാപകരെ എറണാകുളം റീജണല്‍ ഐ എം ഇ ഫൈസല്‍ കോഴിക്കോട് ഉപഹാരം നല്കി ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ്, ഷമീര്‍ പുതുപ്പാടി, കബീര്‍ മൂവാറ്റുപുഴ, സുബൈര്‍ പി എം, അഫ്സത്ത് ആലുവ, ലൈല ടീച്ചര്‍ പെരുമ്പാവൂര്‍, സാലിം മേക്കാലടി, ത്വാഹ പൊന്നാരിമംഗലം എന്നിവര്‍ പ്രസംഗിച്ചു. സുബൈദ ഒക്കല്‍, ജമീല, സ്വാലിഹ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സംഗമത്തോടനുബന്ധിച്ച് ഹൗസ് ബോട്ട് യാത്രയും സംഘടിപ്പിച്ചു.
അടിക്കുറിപ്പ്: കെ.എ.ടി.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് സംഗമത്തില്‍ എന്‍ എ സലിം ഫാറൂഖി ഉപഹാര സമര്‍പ്പണം നടത്തുന്നു

