കൊറോണ വകഭേദം ‘എക്സ്ഇ’യ്ക്ക് 10 ശതമാനം അധിക വ്യാപന ശേഷി

Web Desk
1 Min Read

ജനീവ:

city exchange

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘എക്‌സ് ഇ’ വൈറസിന് ഒമിക്രോണിന്റെ ബി എ2 ഉപവകഭേദത്തേക്കാള്‍ പത്തു ശതമാനം കൂടുതല്‍ വ്യാപനശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന.

നിലവില്‍ ബി എ2 ഉപവകഭേദമാണ് ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ബി എ2 ഉപവകഭേദം ലോകത്ത് വിവിധയിടങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്.

- Advertisement -
Ad image

ഒമിക്രോണ്‍ ബി എ1, ബി എ 2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമായാണ് എക്‌സ് ഇ കണക്കാക്കപ്പെടുന്നത്. ജനുവരി 19ന് യു കെയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകരോഗ്യ സംഘടന പറയുന്നു. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ പഠനപ്രകാരം എക്്‌സ് ഡി, എക്‌സ് ഇ, എക്‌സ് എഫ് എന്നീ മൂന്ന് പുതിയ വകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നു കൊണ്ടിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!