

പയ്യന്നൂര്‍: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ പ്രവര്‍ത്തന ഫണ്ട് കാമ്പയിന് കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അശ്റഫ് മുഖേന ഗൂഗ്ള്‍പേ സമ്പ്രദായത്തിലൂടെ ഫണ്ടു കൈമാറി.

പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി പി മുഹ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് അഹ്മദ് പോത്താംങ്കണ്ടം യോഗം ഉദ്ഘാടനം ചെയ്തു.

പ്രവാസി പെന്ഷന്, മറ്റു ആനുകൂല്യങ്ങള്‍ സംബന്ധമായ കാര്യങ്ങള്‍ പ്രവാസികളിലെത്തിക്കാനും പേര് റജിസ്റ്റര്‍ ചെയ്യാനും പര്യാപ്തമായ വിപുലമായ മണ്ഡലംതല ക്യാമ്പ് സംഘടിപ്പിക്കാനും മുഴുവന്‍ പ്രവാസികളുടെയും ഡാറ്റ ശേഖരിക്കാനും യോഗം തീരുമാനിച്ചു.
കാട്ടൂര്‍ ഹംസ, ടി പി അബ്ദുല്‍ അസീസ്, എസ് സി അശ്റഫ്, എ പി അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

