സ്വര്‍ഗ്ഗം തുറക്കുന്ന സമയം

Web Desk
0 Min Read

അനുഭവങ്ങളുടെ
അനുഭൂതിയുടെ
വസന്തമാണ് …റമദാന്‍
വിശപ്പിന്റെ രുചിയറിയുന്നു
ഇല്ലാത്തവന്റെ വേദനയറിയുന്നു!

city exchange

അഴുക്കുകളില്‍നിന്നു മുക്തിനേടാന്‍
അസുലഭ മുഹൂര്‍ത്തം
പുഴപോലെ ഒഴുകി തെളിഞ്ഞു
ആത്മാവിനെ ശുദ്ധീകരിച്ചു
മൂല്യങ്ങള്‍ തരളിതമാക്കുന്നു!

ഓരോ നോമ്പുകാലവും
നന്മയും ഐക്യവും പുനര്‍ജ്ജനിക്കുന്നു
ആത്മഹര്‍ഷം നല്‍കുന്ന
ദിനരാത്രികളില്‍
‘റയ്യാന്‍’എന്ന ഉദ്യാന കവാടം
വിശ്വാസികള്‍ക്കു
തുറന്നിട്ടിരിക്കുന്നു!

- Advertisement -
Ad image

അളവില്ലാത്ത പ്രതിഫലം
നല്‍കിടും പുണ്യമാസം
മൂന്ന് പത്തുകളായി പകുത്ത
കാരുണ്യത്തിന്റെ, പാപമോചനത്തിന്റെ
നരകമോചനത്തിന്റെ ദിനരാത്രികള്‍
ആയിരം മാസങ്ങളേക്കാള്‍
ശ്രേഷ്ഠമാം
ലൈലത്തുല്‍ ഖദ്റും!

ഏറെ അനുഗ്രങ്ങളാല്‍
വിരുന്നു വന്ന റമദാനില്‍
ഭൂതകാല തിന്മകള്‍
കരിച്ചിടാം
നേടാം ക്ഷമയും ആര്‍ദ്രതയും
മനുഷ്യ മനസ്സുകളില്‍
മാറ്റൊലി വരട്ടെ
പ്രാര്‍ഥിക്കാം
സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കാന്‍

Share This Article
Leave a Comment
error: Content is protected !!