സുകുമാരക്കുറുപ്പിനെയല്ല ഗുഡ്‌നൈറ്റ് മോഹനെയാണ് സമൂഹത്തിന് വേണ്ടത്

Web Desk
1 Min Read

സമൂഹത്തിനു സുകുമാരകുറുപ്പിനെ പോലെയുള്ള മരമണ്ടന്മാരെയല്ല ആവശ്യമെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഭാഗ്യശ്രീ. കോടിക്കണക്കിനു തുക ഒരു കൊലപാതകം ചെയ്ത് ഇന്‍ഷ്വറന്‍സിലൂടെ തട്ടിയെടുക്കാം എന്ന മണ്ടന്‍ ആശയത്തിലൂടെ സുകുമാര കുറുപ്പിന് നഷ്ടപ്പെട്ടത് അയാള്‍ക്കും കുടുംബത്തിനും തീരാത്ത ശാപവും സ്വതന്ത്ര ജീവിതവുമാണെന്നും സുകുമാര കുറുപ്പ് ജോഷി എന്നപേരില്‍ ഉത്തരേന്ത്യയില്‍ ഒരു ഹോസ്പിറ്റലില്‍ 1990ല്‍ മാരകരോഗം ബാധിച്ച് അതിഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്നെന്നും അതിനാല്‍ അയാള്‍ ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും വാര്‍ത്ത കണ്ടിരുന്നതായും ഭാഗ്യശ്രീ പറഞ്ഞു.

city exchange

അങ്ങിനെയാണെങ്കില്‍ 1984ല്‍ ചാക്കോയെ കൊലപ്പെടുത്തിയശേഷം 1990 വരെ ഉള്ള ആറു വര്‍ഷം സുകുമാരക്കുറുപ്പ് എന്ത് നേടി? സ്വസ്ഥമായൊന്നു ഉറങ്ങിയിട്ടുപോലും ഉണ്ടാവില്ല. അല്ല ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് 73 വയസ്സുണ്ടാവും. 36 വയസ്സില്‍ ചെയ്ത ആനമണ്ടത്തരം കാരണം ഒളിച്ചും പാത്തും പതുങ്ങിയും ജീവിച്ചിട്ട് എന്ത് പ്രയോജനം? മാത്രമല്ല സുകുമാരകുറുപ്പിന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും ഗര്‍ഭിണിയായിരുന്ന ശാന്തമ്മയുടെ ശാപത്തില്‍ നിന്നും ഒരിക്കലും മോചനവും ഉണ്ടാകില്ല. അങ്ങിനെയുള്ള ജീവിതം കൊണ്ട് എന്ത് നേട്ടം?

എന്നാല്‍ തന്റെ മകള്‍ക്കു കൊതുകുകടിച്ചു ദേഹത്ത് പാടുകള്‍ വന്നപ്പോള്‍, ജപ്പാന്‍ നിര്‍മ്മിതമായ കൊതുകിനെ തുരത്തുന്ന മെഷീന്‍ വാങ്ങി കൊണ്ടുവന്ന മോഹന്‍ എന്നയാള്‍ എന്തുകൊണ്ട് ഇങ്ങിനെ ഒരു മെഷീന്‍ നമുക്ക് നിര്‍മിച്ചുകൂടാ എന്ന് ചിന്തിക്കുകയും അതിനുവേണ്ടി ധാരാളം വിഷമതകള്‍ അനുഭവിച്ചെങ്കിലും പിന്മാറാതെ വിജയശ്രീലാളിതനായപ്പോള്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും സുഖനിദ്ര പ്രദാനം ചെയ്ത ഗുഡ് നൈറ്റ് മോഹന്‍ എന്നപേരില്‍ സുപ്രസിദ്ധനായി. ബുദ്ധി പ്രയോഗിച്ച്
കോടീശ്വരനായി തീര്‍ന്ന ഗുഡ്‌നൈറ്റ് മോഹന്‍ നല്ല കുറെ സിനിമകളും സമൂഹത്തിനായി നല്‍കി.

ഇന്ത്യയിലെ ഓരോ വളര്‍ന്നുവരുന്ന പൗരനും ജനങ്ങളുടെ ഉറക്കം കെടുത്തുന്ന സുകുമാരകുറുപ്പിനെപോലെയുള്ള മരമണ്ടനാകാതെ എല്ലാവര്‍ക്കും സുഖനിദ്ര പ്രദാനം ചെയ്യുന്ന ബുദ്ധിമാനായ ഗുഡ് നൈറ്റ് മോഹന്‍ ആവുകയാണ് വേണ്ടതെന്നും അവര്‍ വിശദീകരിച്ചു.

- Advertisement -
Ad image
തെന്നിന്ത്യന്‍ ചലച്ചിത്ര താരമാണ് ഭാഗ്യശ്രീ
Share This Article
Leave a Comment
error: Content is protected !!