

സന്‍അ: യമനിലെ കിഴക്കന്‍ പ്രവിശ്യ ഹദ്രാമാവത്തില്‍ സെയൂണ്‍ നഗരത്തിലെ ജയിലില്‍ നിന്നും പത്ത് അല്‍ ഖയ്ദ തടവുകാര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധികളാക്കി അവരുടെ തോക്കുകള്‍ തട്ടിയെടുത്താണ് തടവുകാര്‍ രക്ഷപ്പെട്ടത്.
ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഗാര്‍ഡുകള്‍ ഇടപെട്ടതോടെ അവരെ കീഴടക്കി കനാഷ്‌നിക്കോവ് തോക്കുകള്‍ കൈവശപ്പെടുത്തി ബന്ധികളാക്കുകയായിരുന്നു.
ചില സുരക്ഷാ ഗാര്‍ഡുകളുമായും പുറത്തു നിന്നുള്ള മറ്റു തീവ്രവാദികളുമായും നീക്കങ്ങള്‍ ഏകോപിപ്പിച്ചാണ് രക്ഷപ്പെടല്‍ നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖയ്ദ ശാഖ മേഖലയിലെ ഏറ്റവും അപകടരമായതായാണ് കണക്കാക്കുന്നത്.

