ജാസിറിന്റെ ചികിത്സയ്ക്ക് മുസ്‌ലിം ലീഗ്- ആര്‍ എം വൈ സിയുടെ കൈത്താങ്ങ്

Web Desk
1 Min Read

രാമന്തളി: അപകടത്തില്‍ പെട്ട് കിടപ്പിലായ ജാസിറിന്റെ ചികിത്സയ്ക്ക് വേണ്ടി രാമന്തളി ശാഖ മുസ്‌ലിം ലീഗും അബൂദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്ററും (ആര്‍ എം വൈ സി) ധനസഹായം നല്‍കി.

city exchange

സി എച്ച് സൗധത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശാഖാ പ്രസിഡന്റ് മുണ്ടക്കാല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍ സ്വാഗതം പറഞ്ഞു.

വി ബി സി ടി പ്രതിനിധികളായ പി കെ ഹുസൈന്‍, സി കെ ഫാറൂഖ് എന്നിവര്‍ ഉള്‍പ്പെടെ ആര്‍ എം വൈ സി, യൂത്ത് ലീഗ്, എം എസ് എഫ്, കെ പി എല്‍, കെ എം സി സി, എസ് ടി യു നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.
കെ കെ അശ്‌റഫ്, പി എം അബ്ദുല്ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, യു കെ മുഹമദ് കുഞ്ഞി, പി ഹമീദ് മാസ്റ്റര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!