
ആലുവ: നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളും എസ് എസ് എല്‍ സി, പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് ദാനവും വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കലും എടത്തല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്നു.

കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ജില്ലയിലെ വിവിധതരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ന്റെ ഈ വര്‍ഷത്തെ പഠനോപകരണവിതരണം ഉദ്ഘാടന കര്‍മ്മം ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു.

ട്രസ്റ്റ് ചെയര്‍മാന്‍ കെ എം കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് നസീര്‍ കൊടിത്തുമല സ്വാഗതം പറഞ്ഞു. ആലുവ ഡി വൈ എസ് പി എന്‍ ബാബുക്കുട്ടന്‍ കുട്ടികള്‍ക്ക് അവാര്‍ഡ് ദാനം നല്‍കി. രക്ഷാധികാരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ബാബു പുത്തനങ്ങാടി ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിച്ചു.
യോഗത്തില്‍ എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ മാഹിന്‍, ജില്ലാ പഞ്ചായത്ത് അംഗം നാദിര്‍ഷ, വാര്‍ഡ് അംഗം അഷ്‌റഫ് സി എം, റിയാസ് മുപ്പത്തടം, മൈമൂന, ഷാഹിന, ആര്‍ രഹന്‍ രാജ്, സാനന്ദകുമാര്‍, എം കെ എ ലത്തീഫ്, പി കെ എ ജബ്ബാര്‍, അഷറഫ്, വില്യം ആല്‍ത്തറ, സലാം വളിക്കാട്ടില്‍, പരീത് വലിയ പറമ്പില്‍, മഹ്ബൂബ്, അഷറഫ് ബദരിയാ, ഷംല താഹ, ഷംല നെസീര്‍, അഡ്വ, വാഹിദ, നെജു മോള്‍ എന്നിവര്‍ പ്രസംഗിച്ചു. ദാവൂദ് ഖാദര്‍, കെ എ ്അബ്ദുല്‍ അസീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡോക്ടറേറ്റ് കരസ്ഥമാക്കിയ വില്യം ആല്‍ത്തറ, സുനിത അജി, അംഗന്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജെസ്സി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. എസ് എസ് എല്‍ സി പ്ലസ് ടു വിദ്യാര്‍ഥികളെയും വിവിധ തുറകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു ടെസ്റ്റ് സെക്രട്ടറി ബീന നന്ദി പറയുന്നു.

