

ആലുവ: ബി ജെ പി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടക്കുന്ന സാമൂഹിക നീതി പാക്ഷികത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് അഭിയാന്‍.കാഞ്ഞൂര്‍ പഞ്ചായത്ത് പുതിയേടം അറാട്ടുകടവിലെ പെരിയാര്‍ നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഒ ബി സി മോര്‍ച്ച നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ബി ജെ പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രൂപേഷ് പൊയ്യാട്ട്, പി സി വിനോദ്, ഷീജ മധു, സരിത ഹരി, സന്തോഷ്, പ്രസാദ് തുരുത്ത്, പി ആര്‍ രഘു, ടി ശ്രീകുമാര്‍, ജിഷ്ണു പി എസ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
