നീറ്റ് പരീക്ഷക്ക് യുഎഇയിലും സെന്റര്‍ അനുവദിക്കണം:ഐ.സി.എഫ്

Web Desk
1 Min Read

അബുദാബി: മിഡില്‍ ഈസ്റ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്ന യു. എ.ഇ യിലും നീറ്റ് പരീക്ഷ സെന്റ്‌റര്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) യു.എ.ഇ നാഷണല്‍ കമ്മററി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോടാവശ്യപ്പെട്ടു. ഈ ആവശ്യം സഫലമാക്കുന്നതിനു കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തണമന്ന് കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് നിവേദനം നല്‍കി.
കുവൈത്തില്‍ സെന്റര്‍ അനുവദിച്ചുകൊണ്ടു കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ വിദേശികള്‍ക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നത് കാരണം അത് അപ്രാപ്യമാണെന്നും, യാത്രാ വിലക്കിന്റെ സാഹചര്യത്തില്‍ കുട്ടികളെ തനിച്ച് നാട്ടില്‍ അയച്ച്് തിരിച്ചു കൊണ്ടുവരുന്നതിലുള്ള ബുദ്ധിമുട്ടുകളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

city exchange
Share This Article
Leave a Comment
error: Content is protected !!