ജെ.കെ.മോനോന്‍ ബി.പി.സി ചെയര്‍പേഴ്‌സണ്‍

Web Desk
1 Min Read

ദോഹ:ഖത്തര്‍ ബി.പി.സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍പേഴ്‌സണായി ജെ.കെ.മോനോനെ തെരഞ്ഞെടുത്തു. ജൂലൈ 31ന് പുതിയ അധ്യക്ഷനടക്കമുള്ള ഭാരവാഹികള്‍ ചുമതലയേറ്റെടുക്കും.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ഇന്ത്യന്‍ പ്രൊഫഷണല്‍സ് ആന്‍ഡ് ബിസിനസ്സ് നെറ്റ് വര്‍ക്ക് പുനസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ അംബാസിഡര്‍ പുറപ്പെടുവിച്ചത്.
എ.ബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും, ബെഹ്‌സാദ് ഗ്രൂപ്പ് എം.ഡിയുമാണ് ജെ.കെ.മേനോന്‍. കൂടാതെ ഭവന്‍സ് പബ്ലിക്ക് സ്‌ക്കൂളിന്റെ ചെയര്‍മാന്‍ കൂടിയാണ് ജെ.കെ.മേനോന്‍. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സാംസ്‌ക്കാരിക,ചാരിറ്റി സംഘടനകളുടെ രക്ഷാധികാരിയുമാണ്.ജെ.കെ.മേനോന്‍ അദ്ധ്യക്ഷനായുള്ള ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ സുനില്‍ തല്‍വാര്‍, നിഷാദ് അസീം, എ.പി.മണികണ്ഠന്‍, രാകേഷ് സാഗ്വി, സുജാത സിനുവാദ്യ, ധനപാല്‍ ആന്റണി, താഹ മുഹമദ്ദ് അബ്ദുള്‍ കരീം എന്നിവര്‍ അംഗങ്ങളാണ്.
ഐ.ബി.പി.സിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റായി ജാഫര്‍ സാദിഖിനെയും, വൈസ് പ്രസിഡന്റുമാരായി മനോജ് മേച്ചേനി,ഹിഷാം അബ്ദുള്‍കരീം, കെ.പി.അഷ്‌റഫ്, ലതീഷ്, രൂപലക്ഷ്മി കൃഷ്ണറാം ഷെട്ടി, ടി.വി സന്തോഷ് എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.ജൂലൈ 31ന് പുതിയ അദ്ധ്യക്ഷനടക്കമുള്ള ഭാരവാഹികള്‍ ചുമതലയേറ്റെടുക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!