ഖത്തറില്‍ കോവിഡ് പ്രതിരോധം ശക്തം: മരണ റിപ്പോര്‍ട്ടുകള്‍ ഇല്ലാതെ ഒരാഴ്ച കടന്നു

Web Desk
0 Min Read

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധം ശക്തമായതോടെ അതിന്റെ ഫലം കണ്ടു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് കേസുകളും മുന്‍ മാസങ്ങളെ അപേക്ഷിച്ച് വളരെയേറെ കുറവാണ്. അവസാനമായി ഖത്തറില്‍ കോവിഡ് ബാധിച്ചു മരണമുണ്ടായത് ജൂലൈ 10 നാണ്. 76 കാരനായ വ്യക്തിയാണ് അന്ന് മരിച്ചത്. മൂന്നാം ഘട്ട ഇളവുകള്‍ക്കൊപ്പം ജനജീവിതം കൂടുതല്‍ സാധാരണമായിട്ടും നിലവില്‍ കോവിഡ് നില താഴോട്ട് പോകുന്നതാണ് കക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഖത്തറില്‍ ആകെ രോഗികള്‍ 1574 മാത്രമാണ്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!