ബാലമിത്ര ഉദ്ഘാടനം നിര്‍വഹിച്ചു

Web Desk
1 Min Read

ആലുവ: രണ്ടിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ കുഷ്ഠരോഗനിര്‍ണ്ണയ പരിപാടിയായ ബാലമിത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അങ്കണവാടികള്‍, ക്രഷുകള്‍, നഴ്‌സറി സ്‌ക്കൂളുകള്‍ എന്നിവടങ്ങളിലായാണ് പരിശോധന നടത്തുക.
രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ഉദ്ദേശത്തിലാണു പദ്ധതി നടപ്പാക്കുന്നത്.

city exchange

കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തില്‍ 1.2 പേരില്‍ നിന്നും 0.6 ലേക്ക് കുറച്ചുകൊണ്ടു വരികയാണ് ബാലമിത്ര പദ്ധതിയുടെ ലക്ഷ്യം. കുഷ്ഠരോഗം മൂലം കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യമായി നിലനിര്‍ത്തുകയും ചെയ്യണം. 2025 കുഷ്ഠ രോഗ നിര്‍മാര്‍ജനമാണ് ബലമിത്ര പദ്ധതിയുടെ ലക്ഷ്യം.

ബാലമിത്ര പരിപാടിയുടെ ആലുവ മുനിസിപ്പല്‍തല ഉദ്ഘാടനം ആലുവ കരുണാലയം റോഡ് അങ്കണവാടിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി കെ നിര്‍വ്വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് പദ്ധതി വിശദീകരിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സിജിമോള്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഷൈനി ചാക്കോ, നഴ്‌സുമാരായ രശ്മി വി ആര്‍,
വിജി ഡാലി, അങ്കണവാടി ടീച്ചര്‍ മറിയാമ്മ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഞ്ച് വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികളും അങ്കണവാടികളിലെത്തി കുഷ്ഠരോഗ നിര്‍ണ്ണയപരിശോധന നടത്തണമെന്നും വിദഗ്ധ പരിശോധനയ്ക്ക് മെയ് 24 ചൊവ്വാഴ്ച രാവിലെ 10ന് ജില്ലാ ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!