

ഷാര്‍ജ: ഇന്ത്യക്കാരായ ഡോക്ടര്‍ ദമ്പതികളെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫര്‍ഹത്ത് ഫാത്തിമ (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ അല്‍നബ്ബ ഏരിയയിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം.

ഡോക്ടറായ മകനെ സന്ദര്‍ശിക്കാന്‍ എത്തിയതാണ് ഇരുവരും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകനാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഷാര്‍ജ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങള്‍ അല്‍ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഒട്ടോപ്സിയ്ക്കായി ഫൊറന്‍സിക് ലാബിലേക്കും അയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അല്‍ ഗര്‍ബ് പൊലീസ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

