

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് രാഗമാലിക ആര്‍ട്ട്സിന്റെ നാല്പതാമത് വാര്‍ഷികാഘോഷവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും തൈക്കാട് സൂര്യാ ഗണേശത്തില്‍ നടന്നു.

നടനും ഗായകനുമായ ഡോ. വി സതീഷ് കുമാര്‍, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര, നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് ജേതാവ് എല്‍ പാര്‍വതി ചന്ദ്രന്, ക്ലാസിക്കല്‍ നര്‍ത്തകിയും അഭിനേത്രിയും മജീഷ്യയുമായ അഡ്വ. ശ്രീന ശ്രീകുമാര്‍, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ജേതാവ് രമേഷ്കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഗണേഷ് ജി എസ് വയലിന് വാദനം നടത്തി. പ്രൊഫ. ജി ശങ്കരപിള്ളയുടെ ധര്‍മ്മ ക്ഷേത്രേ കുരുക്ഷേത്രേ എന്ന നാടകം തൊഴുവന്‍കോട് ജയന്റെ സംവിധാനത്തില്‍ അരങ്ങേറി.

