വെളിച്ചം വീശുന്ന വഴികളില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥിക്ക് പെരുന്നാള്‍ സമ്മാനം നല്കി മഅ്ദിന്‍ അക്കാദമി

Web Desk
1 Min Read

കോഴിക്കോട്: കണ്ണിന് അന്ധത ബാധിച്ചെങ്കിലും വിദ്യയില്‍ വെളിച്ചമാകുന്ന വിദ്യാര്‍ഥിക്ക് കനപ്പെട്ട പെരുന്നാള്‍ സമ്മാനം നല്കി മഅ്ദിന്‍ അക്കാദമി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ചെയ്യുന്ന ജലാലുദ്ദീന്‍ അദനിക്കാണ് പെരുന്നാള്‍ സമ്മാനമായി സ്വിഫ്റ്റ് കാര്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി നല്കിയത്. തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് ഹാജിയാണ് എട്ട് ലക്ഷം രൂപയുടെ കാര്‍ സ്‌പോണ്‍സര്‍ ചെയ്തത്.
അറബിക്, ഇംഗ്ലീഷ്, മലയാളം, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം നേടിയ ജലാലുദ്ദീന്‍ അദനിക്ക് ഇസ്‌ലാമിക പഠനത്തില്‍ ബിരുദാനന്തര ബിരുദവും അറബി സാഹിത്യത്തില്‍ ജെ ആര്‍ എഫുമുണ്ട്. മഅ്ദിനിലെത്തുന്ന കാലത്ത് അദ്ദേഹത്തിന് അറബി അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പോലും അറിയില്ലായിരുന്നു.
ഇതോടൊപ്പം ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് ഏബ്ള്‍ വേള്‍ഡ് ഫെല്ലോഷിപ്പ് എന്ന പദ്ധതിക്കു കൂടി പെരുന്നാളിനോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി തുടക്കം കുറിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിലൂടെ ഭിന്നശേഷിക്കാരെ സ്വയം പര്യപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പി എസ് സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്, മത്സര പരീക്ഷകള്‍ക്കുള്ള തീവ്ര പരിശീലനം, തൊഴില്‍ നേടാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, നേതൃ പരിശീലനം, ഭാഷാ പരിശീലനം, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം എന്നിവയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ ലഭ്യമാവുക.

city exchange
Share This Article
Leave a Comment
error: Content is protected !!