അക്രമങ്ങള്‍ക്കെതിരെ നടപടിയില്ല; പൊലിസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ഡി സി സി

Web Desk
1 Min Read

കോഴിക്കോട്: സംസ്ഥാനത്തെ പൊലിസ് സി പി എമ്മിന്റെ കുഴലൂത്തുകാരായി മാറിയെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍. കോണ്‍ഗ്രസ് ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും പൊലിസ് നടപടിയെടുക്കാന്‍ തയ്യാറായില്ല. പൊലിസ് കൂട്ടുനിന്നാണ് മുഴുവന്‍ അക്രമണവും നടത്തിയത്. ആക്രമിക്കപ്പെട്ടവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. പൊലിസിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അക്രമങ്ങളില്‍ അടിയന്തര ഇടപെടലുകളും നടപടികളും സ്വീകരിക്കണമെന്ന് അപേക്ഷിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഡി സി സി നേരിട്ട് ഹരജി നല്‍കിയതായും പ്രവീണ്‍കുമാര്‍ അറിയിച്ചു.

city exchange

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സ്വയം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് തെരുവിലിറങ്ങേണ്ടി വരും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കോഴിക്കോട് ജില്ലയില്‍ സി പി എം അക്രമവും കൊലവിളിയും തുടരുകയാണ്. നൊച്ചാട്, തുറയൂര്‍, പുതിയങ്ങാടി, മണ്ണൂര്‍, നടക്കാവ്, പാലേരി കോണ്‍ഗ്രസ് ഓഫീസുകള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. പേരാമ്പ്ര, അമ്പലത്തുകുളങ്ങര എന്നീ ഓഫീസുകള്‍ക്ക് നേരെ ബോംബെറിഞ്ഞു.
കുന്നുമ്മകര ഓഫീസ് തീവെച്ചു നശിപ്പിച്ചു. വിലങ്ങാടും മറ്റ് സ്ഥലങ്ങളിലും നിരവധി സ്തൂപങ്ങള്‍ തകര്‍ത്തു. ഒട്ടനവധി കൊടിമരങ്ങള്‍ നശിപ്പിച്ചു.

തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചാണ് സി പി എം പ്രകടനം നടത്തിയത് പരാതി കൊടുത്തിട്ടും പൊലീസ് കേസ് എടുത്തില്ല. കമ്മിഷണറെ വിളിച്ചിട്ട് ഫോണ്‍ എടുക്കാന്‍ പോലും തയാറായില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പി.എം നിയാസ്, കെ സി അബു, കെ ബാലനാരായണന്‍, കെ പി ബാബു എന്നിവരും സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!