

ദോഹ: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍കാല നേതാക്കളായ ബൈത്താന് കുട്ടിയുടെയും മോഹന്‍ ചാത്തോത്തിന്റെയും സ്മരണയില്‍ ഏര്‍പ്പെടുത്തിയ പുരസ്കാര സമര്‍പ്പണവും കമ്മിറ്റി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനവും ഇരിക്കൂര്‍ എം എല്‍ എ അഡ്വ. സജീവ് ജോസഫ് നിര്‍വഹിച്ചു. ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ നടന്ന ചടങ്ങ് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു.

ബൈത്താന് കുട്ടി സ്മാരക പ്രവാസി പുരസ്കാരം വ്യവസായി സതീഷ് കോളിയാട്ടിനും മോഹന്‍ ചാത്തോത്ത് സ്മാരക പ്രവാസി പുരസ്കാരം സുരേഷ് കരിയാടിനും സമ്മാനിച്ചു. കൈയൊപ്പ് എന്ന പേരിലാണ് ജില്ലാ കമ്മിറ്റി സുവനീര്‍ പുറത്തിറക്കിയത്.

എക്സിക്യൂട്ടീവ് അംഗം അഷ്റഫ് അച്ചോത്ത് എഴുതിയ ‘ജീവിതം മോഷണം പോയവര്‍’ എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടന്നു. എം ടി നിലമ്പൂര്‍ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.
ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന് നന്ദിയും രേഖപ്പെടുത്തി.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

