ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ട്

Web Desk
1 Min Read

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രകള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനും ഐഡന്റിറ്റി മോഷണത്തില്‍ നിന്നുള്ള സംരക്ഷണത്തിനും കേന്ദ്രം ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ശ്രമിക്കുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. പാസ്പോര്‍ട്ട് സേവാ ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പൗരന്മാരുടെ അനുഭവവും പൊതുവിതരണവും മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധത ജയശങ്കര്‍ ആവര്‍ത്തിച്ചു.

city exchange

പേപ്പര്‍ രഹിത ഡോക്യുമെന്റേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിന് പാസ്പോര്‍ട്ട് സേവാ സംവിധാനം ഡിജിലോക്കര്‍ സംവിധാനവുമായി സംയോജിപ്പിച്ചതായി ജയശങ്കര്‍ അറിയിച്ചു. തപാല്‍ വകുപ്പുമായി സഹകരിച്ച് മന്ത്രാലയം 428 പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. വിദേശങ്ങളിലെ 178 എംബസികള്‍ക്കും കോണ്‍സുലേറ്റുകളിലും പാസ്പോര്‍ട്ട് ഇഷ്യുവന്‍സ് സംവിധാനങ്ങള്‍ സമന്വയിപ്പിച്ചതായും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപന കാലത്തും പാസ്പോര്‍ട്ട് സേവനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെയാണ് നിര്‍വഹിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കോവിഡിനെ തുടര്‍ന്നുള്ള വര്‍ധിച്ച ആവശ്യകത കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ റെക്കോര്‍ഡിട്ടതായും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ശരാശരി ഒരു മാസത്തെ ഒന്‍പത് ലക്ഷം കൂടാതെ നാലര ലക്ഷം അധിക അപേക്ഷകളാണ് പരിഗണിച്ചത്.

- Advertisement -
Ad image

ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഉറപ്പാക്കാനും പൗരന്മാര്‍ക്ക് മെച്ചപ്പെട്ട പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കാനും പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം മെച്ചപ്പെടുത്തിയതും നവീകരിച്ചതുമായ പി എസ് പി വി 2.0 പതിപ്പ് ആരംഭിക്കുമെന്നും ജയശങ്കര്‍ പ്രഖ്യാപിച്ചു.

Share This Article
Leave a Comment
error: Content is protected !!