ഡോം ഖത്തര്‍ ലോകകപ്പ് ക്വിസ് തിങ്കളാഴ്ച

Web Desk
1 Min Read

കോഴിക്കോട്: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ലോകകപ്പ് ഫുട്ബാളിന്റെ പ്രചാരണാര്‍ഥം കാലിക്കറ്റ് സര്‍വകലാശാലയുടെ സഹകരണത്തോടെ സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ലോകകപ്പ് ക്വിസ് മത്സരം നടത്തുന്നു. ജി എസ് പ്രദീപ് നയിക്കുന്ന ക്വിസില്‍ ഒരു കോളജില്‍ നിന്ന് രണ്ട് പേരുള്ള ടീമിന് പങ്കെടുക്കാം.

city exchange

പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തുന്ന കത്ത് സഹിതം ഓണ്‍ലൈനായി അപേക്ഷ നലകാം. Domqatar എന്ന ഫേസ്ബുക്ക് പേജില്‍ അപേക്ഷ ഫോറം ലഭ്യമാണ്.
രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങള്‍. ശനിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

ഒന്നാം സ്ഥാനക്കാര്‍ക്ക് 52022, രണ്ടാം സ്ഥാനത്തിന് 25022, മൂന്നാം സ്ഥാനക്കാര്‍ക്ക് 12022 രൂപയാണ് സമ്മാനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ 8089343870 എന്ന നമ്പറില്‍ ലഭ്യമാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!