പൊന്നിയിന്‍ സെല്‍വനില്‍ രാജ്ഞി നന്ദിനിയായി ഐശ്വര്യാ റായ്

Web Desk
1 Min Read

ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്ട് ‘പൊന്നിയിന്‍ സെല്‍വനി’ലെ നടന്‍ വിക്രമിന്റെയും കാര്‍ത്തിയുടെയും ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും പുറത്തു വിട്ടത് സോഷ്യല്‍ മീഡീയകളില്‍ വൈറലും ട്രെന്‍ഡിങ്ങും ആയിരുന്നു. ഇപ്പോഴിതാ ഐശ്വര്യാ റായ് അവതരിപ്പിക്കുന്ന ചോള സാമ്രാജ്യത്തിലെ പഴുവൂരിന്റെ രാജ്ഞി നന്ദിനിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുന്നു നിര്‍മ്മാതാക്കള്‍.

city exchange

‘പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുള്ളത്. മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ബ്രമാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് എത്തുന്നത്.

രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം പി.എസ്-1 സെപ്റ്റംബര്‍ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

Share This Article
Leave a Comment
error: Content is protected !!