ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ശ്ലാഘനീയം: ജസ്റ്റിസ് എന്‍ നഗരേഷ്

Web Desk
1 Min Read

കൊച്ചി: രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍പ്പെട്ട നികുതി ഭരണത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുുമാരുടെ സേവനം ശ്ലാഘനീയമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് അഭിപ്രായപ്പെട്ടു. ചാര്‍ട്ടേര്‍ഡ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

city exchange

നിയമങ്ങള്‍ നടപ്പായതിനു ശേഷം ന്യൂനതകള്‍ ഉന്നയ്ക്കുന്നതിനൂ പകരം കരട് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ തന്നെ ഭേദഗതികള്‍ നിര്‍ദ്ദേശിയ്‌ക്കേണ്ടത് പ്രൊഫഷണലുകളുടെ മൗലികമായ കടമയാണെന്ന് അദ്ദേഹം തുടര്‍ന്നു.

എസ് ഐ ആര്‍ സി അംഗം സതീശന്‍ പി, ടോസ്റ്റ്മാസ്റ്റേഴ്‌സ് ഡിസ്ട്രിക്ട് ഡയറക്ടര്‍ നാരായണന്‍ എം, ഡിവിഷന്‍ ഡയറക്ടര്‍ ആഷിഷ് വര്‍ഗീസ്, ഏരിയ ഡയറക്ടര്‍ രജത് സന്തോഷ്, പ്രസിഡന്റ് കെ സി പ്രദീപ്കുമാര്‍, മുന്‍ പ്രസിഡന്റ് സെബി ജോര്‍ജ്ജ്, സാജു സേവ്യര്‍, സെബി റാഫേല്‍, യദുനന്ദനന്‍ യു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!