

ദോഹ: ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിച്ച ‘ഈദ് മുബാറക്ക്’ സംഗീത പരിപാടി അബുഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി. മാപ്പിളപ്പാട്ടുകള്‍, ഖവാലി, ഒപ്പന കോല്‍ക്കളി തുടങ്ങിയ പരിപാടികള്‍ കോര്‍ത്തിണക്കി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത സംഗീത പരിപാടികളാണ് അണിയിച്ചൊരുക്കിയത്.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നജ്മ യൂണിറ്റ് പ്രസിഡണ്ട് ഭരത് ആനന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും രവി മണിയൂര്‍ നന്ദിയും രേഖപ്പെടുത്തി.

കലാസന്ധ്യയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് പുസ്തകങ്ങള്‍ ഉപഹാരമായി നല്‍കി. സംസ്‌കൃതി ഭാരവാഹികള്‍, മുന്‍ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

