

കുന്നുംപുറം: വിദ്യാര്‍ഥികളിലേക്ക് വായനയുടെ വസന്തത്തെ പടര്‍ത്താനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെയും എളമക്കര ഭാസ്‌കര്‍ റാവു സ്മാരക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുസ്തകങ്ങള്‍ വിതരണം ചെയ്തു. വായനയുടെ പ്രാധാന്യത്തെ വിദ്യാര്‍ഥികള്‍ തിരിച്ചറിയണമെന്നും മരിച്ചുകൊണ്ടിരിക്കുന്ന വായനയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും വായന മധുരം പരിപാടി ഉദ്ഘാടനം ചെയ്തു അന്താരാഷ്ട്ര പുസ്തകത്സോവ നിര്‍വ്വാഹക സമിതി അംഗം ശ്രീദേവി തമ്പി പറഞ്ഞു.

കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച തെരഞ്ഞെടുക്കപ്പെട്ട മുപ്പത് വിദ്യാര്‍ഥികള്‍ക്കും വിദ്യാലയത്തിനുമുള്ള പുസ്തക കിറ്റുകള്‍, അന്താരാഷ്ട്ര പുസ്തകത്സോവ നിര്‍വ്വാഹക സമിതി അംഗം കെ എസ്. ശ്രീകല സമര്‍പ്പിച്ചു. പ്രധാനാധ്യാപിക ബിന്ദു കെ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി, അക്ബര്‍ ഇടപ്പള്ളി, കെ എസ് എലിസബത്ത്, സന്ധ്യ കെ വി, മുത്തലിബ് എം എം, ആനി ടി ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
