

ആലുവ: കിന്‍ഫ്രയിലേക്ക് പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നതിനായി എടയപ്പുറം റോഡിനുരുവശത്തും ഇട്ടിട്ടുള്ള കുറ്റന്‍ പൈപ്പുകള്‍ മൂലം ഗതാതഗ തടസ്സവും അപകടങ്ങളുമുണ്ടാകുമെന്നും അതിനാല്‍ അടിയന്തിരമായി ഈ പൈപ്പുകള്‍ ഇവിടെ നിന്നും മാറ്റാണമെന്നുമാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ കിന്‍ഫ്ര എം ഡിക്ക് കത്തെഴുതിയിരുന്നു.

കത്തിലെ ആവശ്യം അംഗീകരിച്ച് ഈ പൈപ്പുകള്‍ ആറാം തിയ്യതി രാത്രി മുതല്‍ ഒന്‍പതാം തിയ്യതിക്കകം റോഡില്‍ നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കിന്‍ഫ്ര അധികൃതരില്‍ നിന്നും മറുപടി ലഭിച്ചതായി എം എല്‍ എ അറിയിച്ചു. ഈ പൈപ്പുകള്‍ മാറ്റുന്ന മുറക്ക് ഈ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുമെന്നും എം എല്‍ എ പറഞ്ഞു.
