ഖത്തറിന്റെ രുചിവൈവിധ്യങ്ങളില്‍ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യത്തില്‍ അല്‍ വുഖൈര്‍ എസ്ദാന്‍ ഒയാസിസില്‍ ഓറിയന്റല്‍

Web Desk
2 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍- അറബിക് രുചിവൈവിധ്യങ്ങള്‍ക്ക് പ്രശസ്തമായ ഓറിയന്റല്‍ ബേക്കറി റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ പുതിയ ഷോറൂം അല്‍വുഖൈറിലെ എസ്ദാന്‍ ഒയാസിസില്‍ ആരംഭിച്ചു. ഗുണമേന്മയില്‍ വിട്ടുവീഴ്ച്ചയില്ലെന്നതാണ് ഓറിയന്റലിന്റെ പ്രത്യേകത.

city exchange

മലയാളിയുടെ തനത് രുചിക്കൂട്ടുകള്‍ ഖത്തറിലെ മലയാളിക്ക് സമ്മാനിക്കുന്നതില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ പാരമ്പര്യം കൂടിയുണ്ട് ഓറിയന്റലിന്. ഇന്ത്യന്‍ സ്വീറ്റ്‌സ്, സ്‌നാക്‌സ് തുടങ്ങി ഖത്തറിലെ ഭക്ഷ്യവിഭവങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ആരംഭിക്കുന്നത് മതാര്‍ ഖദീമിലെ ഓറിയന്റല്‍ ബേക്കറിയില്‍ നിന്നായിരിക്കുമെന്ന് നിസ്സംശയം പറയാം.

മലയാളിയുടെ തനത് പാരമ്പര്യ സദ്യ വിഭവങ്ങളൊരുക്കുന്നതില്‍ ഓറിയന്റല്‍ റെസ്റ്റോറന്റ് എന്നും മുന്‍ പന്തിയിലുണ്ട്. നാടന്‍ വിഭവങ്ങളുടെ സ്വാദ് തേടിയെത്തുന്നവരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഓറിയന്റല്‍.

- Advertisement -
Ad image

60 വര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ ഉപഭോക്താക്കളുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് പുതിയ റെസ്റ്റോറന്റ്, ബേക്കറി വിഭാഗങ്ങള്‍ എസ്ദാന്‍ ഒയാസിസില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രണ്ടു നിലകളിലായുള്ള ഓറിയന്റലില്‍ ആദ്യത്തെ നില ബേക്കറി വിഭവങ്ങള്‍ക്കുള്ളതാണ്.

ഓറിയന്റല്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന കുബ്ബൂസ്, വിവിധതരം ബ്രഡുകള്‍ തുടങ്ങി ഗുണമേന്മയില്‍ മികച്ചതും കൊതിയൂറുന്നതുമായ ഇന്ത്യന്‍ സ്വീറ്റ്‌സുകളും വിശിഷ്ടാവസരങ്ങള്‍ക്ക് മധുരം കൂട്ടാന്‍ മോഡേണ്‍ കേക്കുകളും ആദ്യത്തെ നിലയില്‍ ലഭ്യമാണ്. മാത്രമല്ല നാട്ടിന്‍ പുറത്തെ രുചിക്കൂട്ടില്‍ തീര്‍ക്കുന്ന ഉണ്ണിയപ്പം, അച്ചപ്പം, മിക്ച്ചര്‍ തുടങ്ങി സ്‌നാക്‌സുകളുടെ നീണ്ട നിരയും സജ്ജമാക്കിയിട്ടുണ്ട്.

ഓറിയന്റലിനെ ഖത്തറില്‍ പ്രശസ്തമാക്കിയ ദോശ വിഭവങ്ങളില്‍ തുടങ്ങി അറബിക് വിഭവങ്ങള്‍ വരെ രണ്ടാം നിലയിലെ റെസ്റ്റോറന്റില്‍ ലഭ്യമാണ്. ഓറിയന്റല്‍ റെസ്റ്റോറന്റ് ബേക്കറി ഷോറൂമുകളുടെ ഉദ്ഘാടനം ബെഹ്‌സാദ് ഗ്രൂപ്പ് സീനിയര്‍ ഡയറക്ടറും കുടുബാംഗങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ എ ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ കെ മേനോന്‍ മുഖ്യാതിഥിയായിരുന്നു.

ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐ ബി പി സി വൈസ് പ്രസിഡന്റ്് മനോജ് മേഗ്‌ചേനി, ഐ സി സി ഉപദേശകസമിതി അംഗം ജയതി മൈത്ര, ഭവന്‍സ് പബ്ലിക്ക് സ്‌ക്കൂള്‍ ഡയറക്ടര്‍മാരായ പി മുഹ്‌സിന്‍, വി കെ സലിം, എ പി മണികണ്ഠന്‍, അല്‍ മുഫ്താ റെന്റ്് എ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് സുപരിചിതമായ നാമധേയം കൂടിയാണ് ഓറിയന്റല്‍. ഖത്തറിലെ വിശിഷ്ടരായവരുടെ മഹന്നീയ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ നിരവധി വിവിധ പ്രമുഖര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!