ബ്രാഡ് പീക് കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് അബ്ദുല്‍ റഹ്‌മാന്‍

Web Desk
0 Min Read

ദോഹ: ചൈന- പാക് അതിര്‍ത്തിയിലെ കാരകോറം മലനിരകളിലെ ബ്രാഡ് പീക് കൊടുമുടി കീഴടക്കി ഖത്തറിന്റെ പര്‍വതാരോഹകന്‍ ഫഹദ് അബ്ദുറഹ്‌മാന്‍ ബദര്‍. സമുദ്ര നിരപ്പില്‍ നിന്നും 8047 മീറ്റര്‍ ഉയരത്തില്‍ മഞ്ഞുനിറഞ്ഞ ലോകത്തിലെ ഉയരമേറിയ കൊടുമുടികളിലൊന്നാണ് ബ്രോഡ് പീക്ക്. നീണ്ട ദൗത്യത്തിനൊടുവിലാണ് ഫഹദ് അബ്ദുല്‍ റഹ്‌മാന്‍ ഖത്തറിന്റെ പതാക കൊടുമുടിയില്‍ നാട്ടിയത്. 8000 മീറ്ററിന് മുകളിലുള്ള മൂന്ന് കൊടുമുടികള്‍ ഫഹദ് ഇതോ
ടെ കാല്‍കീഴിലാക്കിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എവറസ്റ്റ്, ഉയരത്തില്‍ നാലാമതുള്ള ലോത്‌സെ എന്നിവയാണ് ഇതിനകം കീഴടക്കിയത്.40കാരനായ ഫഹദ് ഖത്തറില്‍ മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ‘,

city exchange
Share This Article
Leave a Comment
error: Content is protected !!