

ദോഹ: ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡണ്ടുമാരും ഭാരവാഹികളും പ്രവര്‍ത്തകരും തൊഴിലാളികളോടൊത്ത് ലേബര്‍ ക്യാമ്പില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
ഇന്‍ഡസ്ട്രിയല്‍ ഏരിയ സട്രീറ്റ് 24ലെ ലേബര്‍ ക്യാമ്പില്‍ നടത്തിയ ആഘോഷ ചടങ്ങുകള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കും ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കും വേറിട്ട നുഭവമായി.

ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത നേതാക്കള്‍ക്കും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും പ്രണാമമര്‍പ്പിച്ചുകൊണ്ട് ആഘോഷ രിപാടികള്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം ചെയതു. സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവെച്ചു സമീര്‍ കേക്ക് മുറിച്ച് തൊഴിലാളികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്തു.

ക്യാമ്പിലെ ഇരുന്നൂറോളം തൊഴിലാളികള്‍ക്ക് കോസ്മെറ്റിക്ക് സാധനങ്ങളുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളടങ്ങിയ സമ്മാന കിറ്റുകള്‍ ഇന്‍കാസ് പ്രവര്‍ത്തകരും നേതാക്കളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു.
ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതാക്കളും പ്രവര്‍ത്തകരും ഇന്‍കാസ് പ്രവര്‍ത്തകരും സജീവമായി പങ്കെടുത്ത ആഘോഷ പരിപാടികള്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ ഹൃദ്യമായ അനുഭവമായി.

