സിവിക്കിനെതിരെയുള്ള പരാതി; യുവതി ധരിച്ചത് പ്രകോപനപരമായ വസ്ത്രമെന്ന് കോടതി

Web Desk
1 Min Read

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ പീഡ ന പരാതി നല്‍കിയ കവയത്രി സംഭവ സമയത്ത് ധരിച്ചി രുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

city exchange

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണന്‍ കുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ പന്ത്രണ്ടിന് ഉത്തരവിട്ട വിധി പകര്‍പ്പ് വാദിഭാഗത്തിന് ലഭിക്കുകയായിരുന്നു. ഇതോടെ ഇത് വിവാദമായി.

പരാതിക്കൊപ്പം സിവിക് ചന്ദ്രന്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്ന് ഇത് വ്യക്തമാണെന്നും ഇതിനാല്‍ 354 എ വകുപ്പ് സിവിക് ചന്ദ്രനെതിരെ നിലനില്ക്കില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

‘ശാരീരിക സമ്പര്‍ക്കം ഉണ്ടെന്നു സമ്മതിച്ചാല്‍ തന്നെ 74 വ യസുകാരനായ ശാരീരിക വൈകല്യം ഉള്ള പുരുഷന്‍ പരാതി ക്കാരിയെ ബലമായി മടിയില്‍ ഇരുത്തി ലൈംഗികോപദ്രവം ഏല്‍പിച്ചു എന്നതു വിശ്വസിക്കാന്‍ കഴിയില്ല. മുപ്പതു കാരിയായ പരാതിക്കാരിക്ക് ലൈംഗിക ഉപദ്രവം എന്ത് എ ന്നത് നന്നായി മനസിലാക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

- Advertisement -
Ad image

എന്നിട്ടും സംഭവം നടന്ന് രണ്ടര വര്‍ഷത്തിനു ശേഷമാണ് പ രാതി ഉന്നയിക്കുന്നത്. അതും കൊയിലാണ്ടി പൊലീസ് സ്റ്റേ ഷനില്‍ സമാനമായ മറ്റൊരു പരാതി റജിസ്റ്റര്‍ ചെയ്യപ്പെട്ടതി നു ശേഷം. പരാതി നല്‍കാന്‍ ഇത്രയും വൈകിയത് എന്ത് എ ന്നത് പരാതിക്കാരി തന്നെ വിശദീകരിക്കേണ്ടതാണ്. ഇവിടെ അതുണ്ടായിട്ടില്ല എന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ വാദിഭാഗം മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നറിയുന്നു. കൂടാതെ ജില്ലാ ജഡ്ജിക്കെതിരെ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് പരാതി നല്കുമെന്നുമറിയുന്നു.

Share This Article
Leave a Comment
error: Content is protected !!