

പെരുമ്പാവൂര്‍: അറബി ഭാഷ പഠന പരിപോഷണ പ്രചാരണം ലക്ഷ്യം വെച്ച് എറണാകുളം ജില്ല കേരള അറബിക് ടീച്ചേഴ് ഫെഡറേഷന്‍ എ പ്ലസ് മീറ്റും ഇ എം അസീസ് അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ജില്ലയില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ അറബി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയാണ് പെരുമ്പാവൂര്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. എ പ്ലസില്‍ ഏറ്റവും മികവ് പുലര്‍ത്തിയ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇ എം അസീസ് അവാര്‍ഡും നല്‍കി.


ഐ എ എസ് റാങ്ക് ജേതാവ് ആഷിക്ക് അലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം യു ഇബ്രാഹിം അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍, സെക്രട്ടറി സി എസ് സിദ്ധീഖ്, എന്‍ എ സലിം ഫാറൂഖി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എം കെ അബൂബക്കര്‍ ഫാറൂഖി, അബ്ദുല്‍ ഗനി, പി എ കബീര്‍, വി കെ ഷെമീര്‍, സാലിം മേയ്ക്കാലടി, കെ എം സൈനബ, കെ എ ത്വാഹ, സുനിത എം എന്‍, വി കെ ലൈല, ഷാഹുല്‍ തണ്ടേക്കാട്, പി എ ഷിഹാബുദ്ദീന്‍, എന്‍ പി അബ്ദുസ്സലാം, ടി വി പരീത്, പി എം സുബൈര്‍, ഫസീല അബ്ബാസ്, കെ കെ ഹുസൈന്‍, കെ യു അബ്ദു റഹീം തുടങ്ങിയവര്‍ സംസാരിച്ചു.
